ആലപ്പുഴ: ചെങ്ങന്നൂർ ഐഎച്ച്ആർഡി എൻജിനീയറിംഗ് കോളജ് ബസിന്റെ തകരാർ പരിഹരിക്കുന്നതിനിടെ ഗിയർബോക്സ് പൊട്ടിത്തെറിച്ച് മെക്കാനിക്കിന് ദാരുണാന്ത്യം. ചങ്ങനാശേരി വെളിയിൽ കട്ടച്ചിറയിൽ സ്വദേശി കുഞ്ഞുമോൻ (61) ആണ് മരിച്ചത്.
ബസിന്റെ ടർബൈൻ തകരാറിലായതിനാൽ ഇന്നലെ ഓട്ടം പോയിരുന്നില്ല. പുതിയ ടർബൈൻ ഘടിപ്പിക്കുന്നതിനിടയിൽ വാഹനം ഉഗ്ര ശബ്ധത്തോടുകൂടി റൈസ് ആവുകയും ഗിയർബോക്സ് പൊട്ടിത്തെറിക്കുകയുമായിരുന്നു.
ഉടൻ തന്നെ കുഞ്ഞുമോനെയും സഹായിയേയും കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞുമോന്റെ ജീവൻ രക്ഷിക്കാനായില്ല. ബസിൽ നിന്നും തെറിച്ച ലോഹക്ഷണം കോളജ് ഓഡിറ്റോറിയത്തിനു സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറിന്റെ ഗ്ലാസും മുകൾഭാഗവും തകർന്നു.